Kerala

എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷ തീയതികളിൽ മാറ്റം

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ.

തിരുവനന്തപുരം: ഈ മാസം 28ന് നടത്താനിരുന്ന എസ്എസ്എൽസി, ഹയർസെക്കന്‍ഡറി മോഡൽ പരീക്ഷകളുടെ തീയതി മാറ്റി.

മാർച്ച് 27ന് നടക്കാനിരുന്ന പരീക്ഷകൾ മാർച്ച് നാലിലേക്കാണ് മാറ്റിയത്. 28ന് പല സ്ഥാലങ്ങളിലും തദ്ദേശ സ്ഥാപന ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാലാണ് ഈ നടപടി. എന്നാൽ മറ്റു ദിവസങ്ങളിലെ പരീക്ഷകളിൽ മാറ്റമില്ല.

എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ് മോഡൽ പരീക്ഷ. 28ന് രാവിലെ 9.45ന് ഇംഗ്ളീഷ്, ഉച്ചയ്ക്ക് 2ന് ഹിന്ദി എന്നിങ്ങനെയായിരുന്നു പരീക്ഷവെച്ചിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പെതു പരീക്ഷ മാർച്ച് 9 മുതൽ 29 വരെയാണ് നടത്തുക.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്