ഭക്ഷ‍്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; 100 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

 
Kerala

ഭക്ഷ‍്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന; 100 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

ഹോട്ടലുകളിലും ഷവർമ കടകളിലും വിതരണം ചെയ്യുന്നതിനായി എത്തിച്ച പഴകിയ കോഴിയിറച്ചിയാണ് പിടികൂടിയത്

Aswin AM

കോഴിക്കോട്: ഹോട്ടലുകളിലും ഷവർമ കടകളിലും വിതരണം ചെയ്യുന്നതിനായി മലപ്പുറത്ത് നിന്നും കോഴിക്കോട് എത്തിച്ച പഴകിയ കോഴിയിറച്ചി ഭക്ഷ‍്യസുരക്ഷാവിഭാഗം പിടികൂടി. മാനാഞ്ചിറയ്ക്ക് സമീപത്തെ വാഹനത്തിൽ നിന്നുമാണ് 100 കിലോ കോഴിയിറച്ചി പിടികൂടിയത്. 500 കിലോയോളം ഇറച്ചിയുമായാണ് വാഹനം കോഴിക്കോട് എത്തിയിരുന്നത്. എന്നാൽ ഇതിന്‍റെ ബാക്കി വിതരണം ചെയ്തിരുന്നു.

നാട്ടുകാർ വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഭക്ഷ‍്യസുരക്ഷാവിഭാഗം പരിശോധന നടത്തിയതും തുടർന്ന് കോഴിയിറച്ചി കണ്ടെത്തിയതും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇറച്ചിയെത്തിയതെന്ന് ഭക്ഷ‍്യസുരക്ഷാവിഭാഗം അസി. കമ്മിഷണർ സക്കീർ ഹുസൈൻ പറഞ്ഞു.

ഇറച്ചി വിതരണം ചെയ്യുന്ന സ്ഥാപനത്തിനെതിരേ നടപടിയെടുക്കുമെന്നും ഉടമയോട് ഹാജരാവാൻ ആവശ‍്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്കരിക്കുന്നതിനായി ഇറച്ചി കോഴിക്കോട് കോർപ്പറേഷന് കൈമാറിയിട്ടുണ്ട്.

ഒമാനിലെ ദുഖം തുറമുഖത്ത് വീണ്ടും ഡ്രോൺ ആക്രമണം; ഇന്ധനടാങ്കിന് കേടുപാട്

കെ.കെ. ശൈലജ പേരാവൂരിൽ മത്സരിക്കും; സ്ഥാനാർഥി പട്ടികയ്ക്ക് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിന്‍റെ അംഗീകാരം

ഇന്ധന ക്ഷാമത്തിന് സാധ്യത; എൽപിജി റേഷനാക്കാൻ ആലോചന

ബിഹാറിൽ വീണ്ടും നിർമാണത്തിലിരുന്ന പാലം തകർന്നു

ടെഹ്റാനിലും ബെയ്റൂത്തിലും ആക്രമണം; ഇറാന് ചൈനയുടെ പിന്തുണ