സുപ്രധാന നീക്കം; വന‍്യജീവികളെ കൊല്ലാൻ കേന്ദ്രത്തിന്‍റെ അനുമതി തേടാൻ സംസ്ഥാന സർക്കാർ

 
file
Kerala

സുപ്രധാന നീക്കം; വന‍്യജീവികളെ കൊല്ലാൻ കേന്ദ്രത്തിന്‍റെ അനുമതി തേടാൻ സംസ്ഥാന സർക്കാർ

വന‍്യജീവികളെ കൊല്ലുന്നതിനായി കേന്ദ്ര സർക്കാരിനോട് അനുമതി തേടാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു

Aswin AM

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സുപ്രധാന നീക്കത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. മനുഷ‍്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന‍്യജീവികളെ കൊല്ലുന്നതിനായി കേന്ദ്ര സർക്കാരിനോട് അനുമതി തേടാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇക്കാര‍്യത്തിൽ നിയമവകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് നിയമനിർമാണത്തിനുള്ള നിർദേശം കേന്ദ്രത്തിന് സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മുഖ‍്യമന്ത്രി പിണറായി വിജയനും ഇതേ വിഷയം നേരത്തെ ആവശ‍്യപ്പെട്ടിരുന്നു. അതേസമയം, വന‍്യജീവികളെ ചെറുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന തരത്തിൽ പ്രതിപക്ഷം സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചിരുന്നു.

ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത‍്യക്ക് ജയം

''സതീശൻ ഈഴവ വിരോധി''; സുധാകരനെ കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തെളിവാണെന്ന് വെള്ളാപ്പള്ളി

മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് നൽകുന്ന സഹായം തുടരും; മാധ‍്യമ വാർത്തകൾ തെറ്റെന്ന് മന്ത്രി കെ. രാജൻ

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ