ആരെടുക്കും സ്വർണക്കപ്പ്‍? വിട്ടു കൊടുക്കാതെ കണ്ണൂരും തൃശൂരും
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിജയികൾക്കായുള്ള സ്വർണകപ്പ് ആരെടുക്കുമെന്നതിലേക്കാണ് സംസ്ഥാനം ഉറ്റു നോക്കുന്നത്. കലോത്സവത്തിന്‍റെ അവസാന ദിനത്തിലും തൃശൂരും കണ്ണൂരും വിട്ടു കൊടുക്കാത്ത പോരാട്ടത്തിലാണ്. തൃശൂർ ജില്ലയാണ് കഴിഞ്ഞ വർഷത്തെ ജേതാക്കൾ.
നിലവിൽ കണ്ണൂരാണ് മുന്നിൽ 990 പോയിന്‍റാണ് കണ്ണൂരിനുള്ളത്. 983 പോയിന്‍റുമായി തൊട്ടു പുറകേ തന്നെ തൃശൂർ ഉണ്ട്. പാലക്കാട് ആണ് മൂന്നാം സ്ഥാനത്ത്.
അവസാന ദിവസമായ ഞായറാഴ്ച എട്ടിനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഈ മത്സരങ്ങളിലെ പോയിന്‍റുകളായിരിക്കും വിജയിയെ നിശ്ചയിക്കുക. വൈകിട്ട് നടക്കുന് സമാപന ചടങ്ങിൽ മോഹൻലാലാണ് മുഖ്യ അതിഥിയായി എത്തുന്നത്.