.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തെ ടോൾ നിരക്കുകൾ വർധിക്കും

2008ലെ ​നാ​ഷ​ണ​ൽ ഹൈ​വേ ഫീ ​ച​ട്ടം അ​നു​സ​രി​ച്ച് എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണു ടോ​ൾ നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്.

MV Desk

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ രാ​ജ്യ​ത്തെ ദേ​ശീ​യ പാ​ത​ക​ളി​ലും എ​ക്സ്പ്ര​സ് വേ​ക​ളി​ലും ടോ​ൾ നി​ര​ക്കു​ക​ൾ (tolls rate hikes) അ​ഞ്ചു മു​ത​ൽ 10 വ​രെ ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചേ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ശു​പാ​ർ​ശ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി (എ​ൻ​എ​ച്ച്എ​ഐ) കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​നു ന​ൽ​കി​യെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചാ​ൽ വ​ർ​ധ​ന നി​ല​വി​ൽ വ​രും.

2008ലെ ​നാ​ഷ​ണ​ൽ ഹൈ​വേ ഫീ ​ച​ട്ടം അ​നു​സ​രി​ച്ച് എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണു ടോ​ൾ നി​ര​ക്കു​ക​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​ന​വും ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് 10 ശ​ത​മാ​ന​വും നി​ര​ക്കു വ​ർ​ധി​പ്പി​ക്കാ​നാ​ണു ശു​പാ​ർ​ശ. നേ​ര​ത്തേ, രാ​ജ്യ​ത്തെ മു​ഴു​വ​ൻ ടോ​ൾ ഗേ​റ്റു​ക​ളും ഇ​ല്ലാ​താ​ക്കു​മെ​ന്നു കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി പ​റ​ഞ്ഞി​രു​ന്നു. ഓ​ട്ടൊ​മാ​റ്റി​ക് ന​മ്പ​ർ പ്ലേ​റ്റ് റീ​ഡ​ർ ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് വാ​ഹ​നം യാ​ത്ര ചെ​യ്യു​ന്ന ദൂ​ര​ത്തി​ന് അ​നു​സൃ​ത​മാ​യി ടോ​ൾ നി​ര​ക്ക് ഈ​ടാ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം ഇ​നി​യു​മാ​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണു ടോ​ൾ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ടു​ത്തി​ടെ തു​റ​ന്നു​കൊ​ടു​ത്ത ഡ​ൽ​ഹി- മും​ബൈ എ​ക്സ്പ്ര​സ് വേ​യി​ൽ കി​ലോ​മീ​റ്റ​റി​ന് 2.19 രൂ​പ​യാ​ണു ടോ​ൾ നി​ര​ക്ക്. ഇ​തു​വ​ഴി പ്ര​തി​ദി​നം 20000 വാ​ഹ​ന​ങ്ങ​ൾ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ഇ​വി​ട​ത്തെ ഗ​താ​ഗ​തം 60000 വാ​ഹ​ന​ങ്ങ​ൾ വ​രെ​യാ​യി ഉ​യ​രു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്. ടോ​ൾ​പ്ലാ​സ​ക​ൾ​ക്ക് 20 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ൽ നി​ര​ക്കി​ള​വു​ണ്ട്. ഇ​വ​ർ​ക്കു 10 ശ​ത​മാ​നം നി​ര​ക്കു​വ​ർ​ധ​ന ഏ​ർ​പ്പെ​ടു​ത്തി​യേ​ക്കും.

ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നു

കൊട്ടാരത്തിലെ മോഷണം: അന്വേഷണത്തോട് സഹകരിക്കാതെ 'രാജ'കുടുംബം

സമാനതകളില്ലാത്ത ദുരിതപർവം പേറി ഇറാൻ

വിദേശ സംഭാവന നിയന്ത്രിക്കുന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം: കെ.സി. വേണുഗോപാല്‍

ഇസ്രയേൽ സൈന്യത്തിൽ ആൾക്ഷാമം: സൈനിക മേധാവി