മണ്ണാർക്കാട് നാലു വയസുകാരന് തെരുവുനായയുടെ ആക്രമണം
പാലക്കാട്: മണ്ണാർക്കാട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന 4 വയസുകാരന് തെരുവുനായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പുഴ സ്വദേശി സുധീഷിന്‍റെ മകൻ ധ്യാനിനാണ് പരുക്കേറ്റത്.
ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.