തെരുവുനായ ആക്രമണം; മൂന്നു വയസുകാരിയുടെ ചെവി തുന്നിച്ചേർത്തു
കൊച്ചി: തെരുവുനായ ആക്രമണത്തിൽ മൂന്നു വയസുകാരിയുടെ അറ്റു പോയ ചെവിയുടെ ശസ്ത്രക്രിയ പൂർത്തിയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മൂന്നു വയസുകാരി നിഹാരയുടെ ചെവി തുന്നിച്ചേർത്തത്.
ശസ്ത്രക്രിയ പൂർണമായും വിജയിച്ചോ എന്നത് രണ്ടു ദിവസത്തിനു ശേഷം മാത്രമേ പറയാൻ സാധിക്കുവെന്നാണ് ഡോക്റ്റർമാർ അറിയിച്ചതെന്നു കുടുംബം പറഞ്ഞു. കുട്ടി ആരോഗ്യനില വീണ്ടെടുക്കുകയാണ്.
വേദനയ്ക്കു പുറമേ നായ കടിച്ചതിന്‍റെ പേടിയും കുട്ടിക്കുണ്ട്. ഞായറാഴ്ച വൈകിട്ടാണ് നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപം മറ്റു കുട്ടികൾക്കുന ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ചെവി നായ കടിച്ചെടുത്തത്.