Symbolic Image 
Kerala

കളമശേരിയിൽ പത്ത് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയുമായിട്ട് രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ പത്തോളം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്

കളമശേരി: കളമശേരി നരസഭയിൽ അഞ്ചോളം വാർഡിൽ പത്തോളം പേരെ കടിച്ച രണ്ട് തെരുവ് നായകളിൽ ഒന്നിന് പേവിഷബാധ സ്ഥിരീകരിച്ചു. തൃശൂർ മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിൽ നടത്തിയ പരിശോധനയിൽ ഡോ.ദേവി എസ്.എസിന്റെ റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

പേവിഷബാധ കണ്ടെത്തിയ തെരുവ് നായയുടെ കടിയേറ്റവർ നിർബന്ധമായും കുത്തിവയ്പ് കോഴ്സ് മുഴുവനായും എടുക്കണമെന്ന് കളമശേരി മൃഗാശുപത്രിയിലെ ഡോ.പ്രസന്ന പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരവും ശനിയാഴ്ച രാവിലെയുമായിട്ട് രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ പത്തോളം പേർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ചക്യാടം ഭാഗത്ത് വെള്ളി വൈകിട്ടോടെ ഒരു പട്ടി ചത്തിരുന്നു. ഇതിനെ നാട്ടുകാർ കുഴിച്ചിട്ടു. ഇതിനെ നഗരസഭാ ആരോഗ്യ വിഭാഗവും മൃഗാശുപത്രിയും ജഡം പോസ്റ്റ്മോർട്ടം നടത്തിയില്ല.

ശനി രാവിലെ മുതൽ ഗ്ലാസ് കോളനി ഭാഗത്ത് വെച്ച് നിരവധി പേരെ കടിച്ച പട്ടി ഞായറാഴ്ച രാവിലെ പത്തോടെ ചത്തു. ഇതിനെ കുഴിച്ചിടാനാണ് നഗരസഭാ ഉദ്യോഗസ്ഥർ ഉപദേശിച്ചിരുന്നു. തുടർന്ന് മന്ത്രി പി. രാജീവിൻ്റെ ഓഫീസ് ഇടപെട്ടതോടെ ഐസ് പെട്ടിയിൽ പട്ടിയുടെ ജഡം പോസ്റ്റ്മോർട്ടത്തിനായി മണ്ണുത്തിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ