കോട്ടയം നഗരമധ്യത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

 

file image

Kerala

കോട്ടയം നഗരത്തിൽ അക്രമം നടത്തിയ തെരുവ് നായ ചത്തു; നാട്ടുകാർ പേവിഷബാധ ഭീതിയിൽ

പേവിഷബാധ സംശയിച്ചതിനാൽ നായ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നായ ചത്തത്

കോട്ടയം: നഗരമധ്യത്തിൽ അക്രമം നടത്തിയ തെരുവ് നായയെ പിടികൂടി എബിസി സെൻ്ററിലേക്ക് മാറ്റിയ ശേഷം മണിക്കൂറുകൾക്കു ശേഷം ചത്തത് നാട്ടുകാരെ ഭീതിയിലാക്കി. പേവിഷബാധ സംശയത്തിൽ എബിസി സെന്ററിൽ നിരീക്ഷണത്തിൽ ഇരിക്കെയാണ് നായ ചത്തത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ നഗരസഭ മുൻ ചെയർമാൻ പി.ജെ. വർഗീസ് അടക്കമുള്ളവർ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു നഗരത്തിൽ നായയുടെ വിളയാട്ടം.

സാജൻ കെ. ജേക്കബ്, ബി. വർഗീസ്, വി.ജെ ഫുട് വെയർ ജീവനക്കാരൻ ഷാനവാസ് എന്നിവർക്കും നായയുടെ കടിയേറ്റിരുന്നു. കോട്ടയം ടിബി റോഡിൽ കെഎസ്ആർടിസി സ്റ്റാൻഡ് ഭാഗത്ത് നിന്ന് ഓടിയെത്തിയ നായ ആദ്യം സ്റ്റാൻഡിന് സമീപത്ത് വച്ച് രണ്ട് പേരെ കടിച്ചു. ഇവിടെ നിന്നും ഓടിയ നായ മാർക്കറ്റിനുള്ളിലേക്ക് കയറി. ഇവിടെയും ആളുകളെ ആക്രമിച്ച നായ പിന്നീട് കെഎസ്ആർടിസി ഭാഗത്തേക്കെത്തി ആളുകളെ ആക്രമിക്കാൻ ഒരുങ്ങിയതോടെ നാട്ടുകാർ ചേർന്ന് പ്രതിരോധിച്ചു.

തുടർന്ന് സമീപത്തെ കാട്ടിലേക്ക് ഓടിക്കയറിയ നായയെ ഇവിടെയെത്തിയ മൃഗസംരക്ഷണവകുപ്പ് ജീവനക്കാരും നഗരസഭാ ശുചീകരണ തൊഴിലാളികളും എബിസി സെൻ്റർ ജീവനക്കാരും ചേർന്ന് പിടികൂടി കോടിമത എബിസി സെൻ്ററിലേക്ക് മാറ്റി. പേവിഷബാധ സംശയിച്ചതിനാൽ നായ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് നായ ചത്തത്. നായയുടെ പോസ്റ്റ്മോർട്ടം നടപടികളും പേവിഷബാധ പരിശോധനയും നാളെ നടത്തുമെന്ന് അധികൃതർ പറഞ്ഞു.

അഗ്നി-5 ഇന്‍റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

'മേരി സഹേലി' പദ്ധതിക്ക് കീഴിൽ പുതിയ ഉദ്യമവുമായി ആർപിഎഫ്; ഇനി വനിതകൾക്ക് കൂടുതൽ സുരക്ഷിതമായി യാത്രചെയ്യാം

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഒപ്പമുണ്ടായിരുന്ന യുവതികൾ വനിതാ കമ്മിഷനിൽ പരാതി നൽകി

പാലക്കാട് സ്കൂൾ പരിസരത്ത് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പത്തു വയസുകാരന് പരുക്ക്

ഏതോ യുവനേതാവിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി റിനി ആൻ ജോർജ്