എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ‍്യം കൊണ്ടുവന്നു; വിദ‍്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ പൊലീസ്

 

file image

Kerala

എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ‍്യം കൊണ്ടുവന്നു; വിദ‍്യാർഥികൾക്ക് കൗൺസിലിങ് നൽകാൻ പൊലീസ്

പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലുള്ള സ്കൂളിൽ ബുധനാഴ്ചയോടെയായിരുന്നു സംഭവം

Aswin AM

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ സ്കൂളിലേക്ക് മദ‍്യവുമായി എത്തിയ വിദ‍്യാർഥികൾക്ക് കൗൺസിലിങ് നൽകുമെന്ന് പൊലീസ്. പത്തനംതിട്ട കോഴഞ്ചേരി നഗരത്തിലുള്ള സ്കൂളിൽ ബുധനാഴ്ചയോടെയായിരുന്നു സംഭവം.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനായാണ് വിദ‍്യാർഥികൾ സ്കൂളിലേക്ക് മദ‍്യം കൊണ്ടുവന്നത്. ഒരു വിദ‍്യാർഥിയുടെ കയ്യിൽ നിന്നും അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റു കിട്ടിയ 10,000 രൂപയുണ്ടായിരുന്നു. വിദ‍്യാർഥികൾക്ക് മദ‍്യം വാങ്ങി നൽകിയത് ആരാണെന്ന് അടക്കമുള്ള കാര‍്യങ്ങൾ പൊലീസ് അന്വേഷിക്കും.

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; ഇന്ത്യക്കാരൻ മരിച്ചു

അഹ്മദി നജാദ് ജീവനോടെയുണ്ട്; ഇസ്രായേൽ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

ഇറാനിൽ ആണവ ചോർച്ച; മുന്നറിയിപ്പ് നൽകി രാജ്യാന്തര ആണവോർജ ഏജൻസി

അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 550 പേർ, ലെബനനിൽ 31 മരണം

വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദീഖ് എംഎൽഎക്കെതിരേ കൂവി വിളി; പരാതി നൽകി ദുരന്തബാധിതര്‍