ജി. സുകുമാരൻ നായർ

 
Kerala

വി.ഡി. സതീശനുമായുള്ള വിരോധം വ്യക്തിപരം; എസ്എൻഡിപിയുമായി ഐക്യത്തിനില്ലെന്ന് സുകുമാരൻ നായർ

എസ്എൻഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമീപനം

Jisha P.O.

കോട്ടയം: രാഷ്ട്രീയ നിലപാടുകളിലും സാമുദായിക ഐക്യത്തിലും എൻഎസ്എസിന്‍റെ നിലപാട് ആവർത്തിച്ച് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരമല്ലെന്നും അത് വ്യക്തിപരമായ വിരോധം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സതീശനോടുള്ള വിരോധം കോൺഗ്രസ് പാർട്ടിയോടുള്ള വിരോധമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എൻഡിപിയുമായുള്ള ഐക്യശ്രമങ്ങളിൽ നിന്ന് എൻഎസ്എസ് പിൻവാങ്ങിയതായും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമീപനമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് ഈ തീരുമാനം. എല്ലാ വിഭാഗങ്ങളുമായും ഐക്യം വേണമെന്നാണ് എൻഎസ്എസ് ആഗ്രഹിക്കുന്നത്. വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം ലഭിച്ചതിൽ എൻഎസ്എസിന് വിരോധമില്ലെന്നും എന്നാൽ എസ്എൻഡിപിയുമായി ഐക്യത്തിനില്ലെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. സംഘടനകളുടെ അവകാശങ്ങൾ നഷ്ടപ്പെട്ടാൽ കോടതിയെ സമീപിക്കാനാണ് താൽപ്പര്യം. കേന്ദ്രബജറ്റിൽ കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നു എന്നും സുകുമാരൻ നായർ പറഞ്ഞു. കേന്ദ്രബജറ്റിൽ കേരളത്തിന് കൂടുതൽ പരിഗണന ലഭിക്കേണ്ടതായിരുന്നു. ശബരിമല സ്വർണക്കൊള്ളകേസുമായി ബന്ധപ്പെട്ട് കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്ക പ്പെടണം എന്നതാണ് എൻഎസ്എസിന്‍റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിൽ മന്ത്രി തർക്കം തുടരുന്നു; മേയ് 17ന് അന്തിമ തീരുമാനമെന്ന് ദീപാ ദാസ് മുൻഷി

ഹോംഗ്രൗണ്ടിൽ കോൽക്കത്തയുടെ ബാറ്റിങ് വിസ്ഫോടനം; ഗുജറാത്തിന് കൂറ്റൻ വിജയലക്ഷ‍്യം

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചില്ല; വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം