സണ്ണി ജോസഫ്
File image
ന്യൂഡൽഹി: ക്ഷേമപെൻഷൻ വാങ്ങുന്നവരെ എം.എം. മണി അധിക്ഷേപിച്ച സംഭവത്തിൽ സിപിഎം നടപടിയെടുക്കുമോ എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നിർബന്ധിതനായതിനാലാണ് മണി നിലപാട് തിരുത്തിയതെന്നും പെൻഷൻ മാർസ്സ്റ്റ് പാർട്ടിയുടെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തോൽവിക്ക് പിന്നാലെ എം.എം. മണി നടത്തിയ പരാമർശം സിപിഎമ്മിന് വലിയ ക്ഷീണമായി. സർക്കാരിന്‍റെ ആനുകൂല്യങ്ങൾ വാങ്ങി ജനം പിറപ്പുകേട് കാട്ടിയെന്നാണ് എം.എം. മണി പ്രതികരിച്ചത്. ഇതിൽ പ്രതിക്ഷേധം രൂക്ഷമായതോടെ പിശക് പറ്റിയെന്ന് വ്യക്തമാക്കി മണി രംഗത്തെത്തിയിരുന്നു.