സണ്ണി ജോസഫ്, പി.വി. അൻവർ 

 
Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ പി.വി. അൻവർ ബേപ്പൂരിൽ നിന്ന് മത്സരിക്കും; സ്ഥിരീകരിച്ച് സണ്ണി ജോസഫ്

അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ച് വിജയിക്കുമെന്ന് പറഞ്ഞ സണ്ണി ജോസഫ് ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണെന്ന് കൂട്ടിച്ചേർത്തു

Aswin AM

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും പി.വി. അൻ‌വർ മത്സരിക്കുമെന്ന് സ്ഥിരീകരിച്ച് കെപിസിസി അധ‍്യക്ഷൻ സണ്ണി ജോസഫ്. അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ച് വിജയിക്കുമെന്ന് പറഞ്ഞ സണ്ണി ജോസഫ് ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.

മന്ത്രി മുഹമ്മദ് റിയാസിനെതിരേ ശക്തമായ മത്സരം കാഴ്ചവയ്ക്കാനാണ് യുഡിഎഫ് ഒരുങ്ങുന്നത്. മുസ്‌ലിം നേതാവ് എം.സി. മായിൻ ഹാജി അടക്കമുള്ള പ്രമുഖരെ നേരിട്ട് കണ്ട് അൻവർ പിന്തുണ നേടിയിരുന്നു.

മന്ത്രി മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത്. അൻവർ എത്തുന്നതോടെ മത്സരം ശക്തമാകും.

'വിമാനങ്ങൾ നൽകുന്നത് ആരാണെന്ന് മുഖ‍്യമന്ത്രി പറയുന്നില്ല'; പ്രതിപക്ഷം ശക്തമായി എതിർക്കുമെന്ന് എം.വി. ഗോവിന്ദൻ

സിഎംആർഎൽ- എക്സാലോജിക് കേസ്; ഇഡി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി എസ്ഐടിക്ക് കൈമാറി

മിൽമ മലബാർ മേഖല യൂണിയൻ പിരിച്ചുവിടൽ; അന്വേഷണ സംഘം രൂപീകരിച്ച് സർക്കാർ

ലക്ഷ്മി നായർ എന്ന പേരിൽ സോളാർ കേസ് പ്രതിയെ ഉമ്മൻ ചാണ്ടിയുടെ ഓഫിസിൽ പരിചയപ്പെടുത്തിയത് ഗണേഷ്‌കുമാറാണെന്ന് മൊഴി

"മുഖ്യമന്ത്രിയുടെ അജ്ഞാത സ്പോൺസറുടെ മുഖം വരയ്ക്കാം, സമ്മാനം നേടാം"; വേറിട്ട പ്രതിഷേധത്തിന് ഡിവൈഎഫ്ഐ