വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

File image

Kerala

സംസ്ഥാനത്ത് പവർ കട്ടില്ല, ഉള്ളത് പവർ ഫെയിലിയർ; കുറച്ചുദിവസം കൂടി സഹിക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു

Namitha Mohanan

കണ്ണൂർ: സംസ്ഥാനത്ത് പവർ കട്ടില്ലെന്നും പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്, കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകും. ജനങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കറന്‍റ് പോവുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. ഈ വിഷയത്തിലാണ് പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇപ്പോൾ വിശദീകരണവുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ഇപ്പോൾ രണ്ടും നന്നായി മുന്നോട്ടു പോവുന്നുണ്ട്. എന്നിരുന്നാലും പുതിയ ഒരാൾ കെപിസിസി പ്രസിഡന്‍റായി വരുന്നതാണ് കൂടുതൽ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

ഡോക്റ്റർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി

മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ അടക്കം 3 ഇന്ത്യക്കാരെ സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ച് യുഎസ് റിസർവ് ബാങ്ക്

തീവ്രവാദ ഫണ്ടിങ്ങും നുഴഞ്ഞുകയറ്റവും; രാജ്യത്ത് 13 ഇടങ്ങളിൽ ഇഡി റെയ്ഡ്