"വോട്ടു ചെയ്യൂ, പുട്ടടിക്കൂ"; വോട്ട് ചെയ്യുന്നവർക്ക് സപ്ലൈകോയുടെ വക 1 രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി

 
Kerala

"വോട്ടു ചെയ്യൂ, പുട്ടടിക്കൂ"; വോട്ട് ചെയ്യുന്നവർക്ക് സപ്ലൈകോയുടെ വക 1 രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി

ഏപ്രിൽ 10,11 ദിവസങ്ങളിൽ സപ്ലൈകോ സന്ദർശിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക

Namitha Mohanan

തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാവുന്നവർക്ക് വേറിട്ട ഓഫറുമായി സപ്ലൈകോ. ഏപ്രിൽ 9 ന് വോട്ട് രേഖപ്പെടുത്തുന്നവർക്ക് 1 രൂപയ്ക്ക് പൂട്ടുപൊടി നൽകുമെന്നാണ് വാഗ്ദാനം.

സപ്ലൈകോയിൽ നിന്ന് 1,000 രൂപയ്ക്ക് സാധനം വാങ്ങുന്നവർക്കാവും ഒരു രൂപയ്ക്ക് ഒരു കിലോ പുട്ടുപൊടി ലഭിക്കുക. തെളിവിനായി വോട്ടു ചെയ്തതിന്‍റെ അടയാളമായ കൈയിലെ മഷി കാണിക്കണം.

തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിന്‍റെ ഭാഗമായാണ് ജില്ലാ ഭരണകൂടം സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ട്രോറൽ പാർട്ടിസിപ്പേഷൻ), സപ്ലൈകോ എന്നിവർ സംയുക്തമായാണ് ​'വോട്ടു ചെയ്യൂ, പുട്ടടിക്കൂ" എന്ന ക്യാംപെയിൻ ആവിഷ്ക്കരിക്കുന്നത്. ഏപ്രിൽ 10,11 ദിവസങ്ങളിൽ സപ്ലൈകോ സന്ദർശിക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്

"ഉമ്മൻചാണ്ടി സർക്കാറിന്‍റെ കാലത്തെ പ്രതാപത്തിലേക്ക് കെഎസ്ആർ‌ടിസിയെ കൊണ്ടുവരും": സി.പി. ജോൺ

അന്താരാഷ്ട്ര ഹൈബ്രിഡ് കഞ്ചാവ് മാഫിയ സംഘത്തിൽപ്പെട്ട 2 മലയാളികൾ അറസ്റ്റിൽ