Kerala

മഅദനി കേരളത്തിലേക്ക്: ജാമ്യവ്യവസ്ഥ‍‌യിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി

വ്യവസ്ഥകൾ കൃത്യമായി പാലിച്ച് ജൂലൈ പത്തു വരെ കേരളത്തിൽ തുടരാം

ബംഗളൂരു : അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്കു പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി. മൂന്നു മാസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. വ്യവസ്ഥകൾ കൃത്യമായി പാലിച്ച് ജൂലൈ പത്തു വരെ കേരളത്തിൽ തുടരാം.

കർണാടക പൊലീസിന്‍റെ സുരക്ഷയിലായിരിക്കും മഅദനി കേരളത്തിലെത്തുക. സുരക്ഷാ ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. കേസിന്‍റെ വിസ്താരം പൂർത്തിയായതിനാൽ കേരളത്തിലേക്കു പോകാൻ അനുവദിക്കണമെന്നായിരുന്നു മഅദനിയുടെ ആവശ്യം. എന്നാൽ ഇളവ് അനുവദിക്കരുതെന്നു കർണാടകയും കോടതിയിൽ അറിയിച്ചിരുന്നു.

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി