Representative image 
Kerala

സംസ്ഥാന ചലച്ചിത്ര അവാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്ന് ആരോപിച്ച് ഹർജി സമർപ്പിച്ചത്.

MV Desk

ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ആകാശത്തിനു താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്ന് ആരോപിച്ച് ഹർജി സമർപ്പിച്ചത്.

അവാർഡ് നിർണയ സമയത്ത് ചലച്ചിത്ര അക്കാദമിയുടെയു ചെയർമാന്‍റെയും ഭാഗത്തു നിന്ന് ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ചിരുന്നതായി ഹർജിക്കാരന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ആരോപണത്തിൽ എന്തു തെളിവാണ് ഉള്ളതെന്ന് ചോദിച്ച ബെഞ്ച് പൊതുതാത്പര്യമുള്ള വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സിഐയെ കൈയേറ്റം ചെയ്തു; എസ്ഐക്ക് സസ്പെൻഷൻ

കേരളം നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പം; മരണം വേദനയുണ്ടാക്കുന്നത്: പിണറായി വിജയൻ

അഞ്ച് സീറ്റ് ഉറപ്പിച്ച് ബിജെപി; ചിലപ്പോൾ 7 സീറ്റ് വരെ കിട്ടിയേക്കുമെന്നും വിലയിരുത്തൽ

വട്ടിയൂർക്കാവിൽ കെ. മുരളീധരന് എത്ര ഭൂരിപക്ഷം ലഭിക്കും; കൃത‍്യമായി പ്രവചിച്ചാൽ പണം പോക്കറ്റിലാക്കാം

ചൂട് കനത്തു; റെക്കോർഡ് വൈദ്യുതി ഉപഭോഗം