സൂരജ് ലാമ

 
Kerala

സൂരജ് ലാമയുടെ മരണം കൊലപാതകമെന്ന് കുടുംബം

സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം

Aswin AM

കൊച്ചി: കളമശേരി എച്ച്എംടിക്ക് സമീപത്തെ കുറ്റക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോൽക്കത്ത സ്വദേശി സൂരജ് ലാമയുടെ മരണം കൊലപാതകമാണെന്ന് കുടുംബം. സംഭവത്തിൽ നിയമനടപടി സ്വീകരിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം. വെറുമൊരു മിസ്സിങ് കേസായി ഇത് കാണരുതെന്നും നീതി കിട്ടാൻ കേരള സമൂഹം കൂടെയുണ്ടാവണമെന്നും കുടുംബം പറഞ്ഞു.

തിങ്കളാഴ്ച കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും.കുവൈറ്റിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമയ്ക്ക് ഓഗസ്റ്റിലുണ്ടായ മദ്യദുരന്തത്തിൽ ഓർമ പൂർണമായും നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും വീട്ടുകാരെ പോലും അറിയിക്കാതെ മുൻപരിചയം പോലുമില്ലാത്ത കേരളത്തിലേക്കാണ് കുവൈറ്റ് അധികൃതർ സൂരജിനെ കയറ്റി വിട്ടത്. ഓഗസ്റ്റ് 5ന് കൊച്ചിയിലെത്തിയ സൂരജ് ആലുവ മെട്രൊയ്ക്കു സമീപം വന്നിറങ്ങിയതായി കണ്ടെത്തിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിലായി സൂരജിനെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.

തൃക്കാക്കരയിൽ അലഞ്ഞു നടന്നിരുന്ന സൂരജിനെ നാട്ടുകാരുടെ പരാതി പ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്തു. കളമശേരി മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇവിടെ നിന്ന് തനിച്ച് ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സൂരജിന്‍റെ മകൻ സന്ദൻ ലാമ പിതാവിനെ കണ്ടെത്താനായി ഒന്നര മാസത്തോളം ശ്രമിച്ചു.

‌പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തത്. ഹൈക്കോടതി നിർദേശ പ്രകാരം ആലുവ ഡിവൈഎസ്പി ടി.ആർ, രാജേഷിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. അന്വേഷണത്തിലെ വീഴ്ച അടക്കം ചൂണ്ടിക്കാണിച്ച് പൊലീസിനെ കോടതി വിമർശിച്ചിരുന്നു.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി

പിണറായിക്കെതിരേ കേസെടുക്കണമെന്ന ഇഡി നിർദേശം; നിയമോപദേശം തേടി സർക്കാർ, ചർച്ചകൾ പുരോഗമിക്കുന്നു