സുരേഷ് ഗോപി
കൊല്ലം: തൃശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവാദിക്കാത്തതിനെതിരേ കേന്ദ്രമന്ത്രി സുരേഷ്ഗോപി രംഗത്ത്. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവ് കാണിച്ചാൽ മാറ്റാൻ അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. സർക്കാരിന് ഇതിൽ രാഷ്ട്രീയം ഉണ്ട്.
അല്ലെങ്കിൽ തൃശൂരിനോട് എന്തിനാണ് വൈരാഗ്യം. സർക്കാർ ഇത് തൃശൂരിലെ ജനങ്ങളോട് വ്യക്തമാക്കിയാൽ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാനത്ത് വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എഞ്ചിൻ സർക്കാരിന്‍റെ ഗുണം ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു.