Kerala

പരാതിക്ക് പിന്നാലെ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്‍റിന്‍റെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് നീക്കം ചെയ്തു

ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്

Namitha Mohanan

തൃശൂർ: ഇരിങ്ങാലക്കുടയിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ചിത്രത്തിനൊപ്പം അന്തരിച്ച നടനും എൽഡിഎഫ് മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ ചിത്രമുള്ള പ്രചാരണ ബോർഡ് നീക്കി. ഇന്നസെന്‍റിന്‍റെ ചിത്രം ദുരുപയോഗം ചെയ്തെന്ന് കാട്ടി എൽഡിഎഫ് കലക്‌ടർക്ക് പരാതി നൽകിയതിനു പിന്നാലെയാണ് ബോർഡ് നീക്കം ചെയ്തത്.

ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കലക്ടർക്ക് പരാതി നൽകിയത്. മുന്നണിയുടേയോ കുടുംബത്തിന്‍റെയോ അനുമതിയില്ലാതെയാണ് ഫ്ലക്സിൽ ചിത്രം വച്ചത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ജാമ്യാപേക്ഷയിൽ വിധി കാത്ത് രാഹുൽ മാങ്കൂട്ടത്തിൽ

ഇന്ത്യൻ റൺ മല കയറി ദക്ഷിണാഫ്രിക്ക

മോദി - പുടിൻ ചർച്ചയിൽ പ്രതിരോധം പ്രധാന അജൻഡ

''ഒന്നും രണ്ടുമല്ല, ഒരുപാട് സ്ത്രീകളോട്...'', രാഹുലിനെതിരേ ഷഹനാസ്

ഡികെ ഡൽഹിയിൽ; ഹൈക്കമാൻഡിനെ കാണില്ല