സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

 
Kerala

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരൻ നേരിട്ട് ഹാജരാകാന്‍ നോട്ടീസ്

കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമിയാണ് പരാതിക്കാരന്‍

തൃശൂർ: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമി നേരിട്ടെത്തി മൊഴി നൽകാന്‍ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. ജൂലൈ 21ന് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.

വേടന്‍റെ പുലിപ്പല്ല് കേസിനു പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരേ പരാതി ഉയരുന്നത്. കഴിഞ്ഞ മാസം 16നാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നല്‍കിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതി. ഈ പരാതി പിന്നീട് വനം വകുപ്പിനു കൈമാറുകയായിരുന്നു.

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

ധർമസ്ഥല ആരോപണം: അന്വേഷണം ആക്റ്റിവിസ്റ്റുകളിലേക്ക്

രാഹുലിനെതിരേ പരാതി നൽകാൻ ആളുകളെ തേടി പൊലീസ്