സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് കേസ്; പരാതിക്കാരന്‍റെ മൊഴി രേഖപ്പെടുത്തും
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല് മാല പരാതിയിൽ പരാതിക്കാരന്‍റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം മൊഴി നൽകും. രാവിലെ പത്തരയ്ക്ക് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.
റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിക്കെതിരേയും പരാതി ഉയർന്നത്. ജൂൺ 16ന് ആയിരുന്നു സംസ്ഥാന പൊലീസ് മേധാവിക്ക് ഹാഷിം പരാതി നൽകിയത്. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതമായിരുന്നു പരാതി. ഈ പരാതി പിന്നീട് വനം വകുപ്പിനു കൈമാറുകയായിരുന്നു.