Kerala

കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി സയ്ദ് അക്തർ മിശ്ര

ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയാമെന്നും, ജീവനക്കാരും വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും അക്തർ മിശ്ര പ്രതികരിച്ചു.

MV Desk

ചലച്ചിത്രകാരൻ സയ്ദ് അക്തർ മിശ്രയെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പുതിയ ചെയർമാനായി തെരഞ്ഞെടുത്തു. വിവാദങ്ങളെത്തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ച ഒഴിവിലാണു സയ്ദ് അക്തർ മിശ്ര എത്തുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ മുൻ ചെയർമാനാണ് ഇദ്ദേഹം.

ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയാമെന്നും, ജീവനക്കാരും വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും അക്തർ മിശ്ര പ്രതികരിച്ചു. പ്രശ്നങ്ങളുണ്ടെന്നു കരുതി സ്ഥാപനത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ കഴിയില്ലല്ലോ. അടൂർ ഗോപാലകൃഷ്ണൻ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞു. സമാന്തര സിനിമകളുടെ വക്തമാവായ സയ്ദ് അക്തർ മിശ്ര എഴുത്തുകാരനും നിർമാതാവും കൂടിയാണ്. ദേശീയ പുരസ്കാര ജേതാവുമാണ്.

വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നു ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്‌ടർ ശങ്കർ മോഹൻ രാജിവച്ചതിനു പിന്നാലെ, ചെയർമാൻ സ്ഥാനത്തു നിന്നും അടൂർ ഗോപാലകൃഷ്ണനും രാജിവയ്ക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ എല്ലാ വീടുകളിലും ദീപം തെളിയിക്കണം; ആഹ്വാനവുമായി ബിജെപി

സഞ്ജുവിന് എങ്ങനെ അവസരം ലഭിച്ചു? അത് വലിയൊരു ചോദ‍്യമാണ്; പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയതിനെതിരേ മുൻ ഇന്ത‍്യൻ താരം

കൊടും ഭീകരൻ മസൂദ് അസറിന്‍റെ തലയ്ക്ക് വിലക്കൂട്ടി പാക്കിസ്ഥാൻ; കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നുവെന്ന് ഇന്ത്യ

വിവാഹ വാഗ്ദാനം നൽകി മാസങ്ങളോളം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ സഹോദരനെതിരേ പരാതി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്