.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
#പി.ബി ബിച്ചു
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ (കെടിയു) ബിടെക് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി കോളെജ് ഓഫ് എഞ്ചിനീയറിങ് തിരുവനന്തപുരം(സിഇടി). ബിടെക് പരീക്ഷാ ഫലത്തിൽ 87.06% വിജയം നേടിയത്
കൂടാതെ മറ്റനവധി നേട്ടങ്ങളുമായി തലസ്ഥാനത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് സിഇടി. കെടിയുവിന് കീഴിലുള്ള 141 എൻജിനീയറിങ് കോളെജുകളിലായി പരീക്ഷയെഴുതിയ 28,059 വിദ്യാർഥികളിൽ 15,601 പേർ ജയിച്ചുകയറിയപ്പോൾ 657 വിദ്യാർഥികൾ പരീക്ഷയെഴുതിയ സിഇടി 572 പേരെയും വിജയിപ്പിച്ചു. കൂടാതെ, മെക്കാനിക്കൽ, ഇലട്രിക്കൽ ആന്റ് ഇലട്രോണിക്സ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, അപ്ലൈഡ് ഇലട്രോണിക്സ് ആന്റ് ഇൻസ്ട്രമെന്റേഷൻ തുടങ്ങിയ നാല് വിഭാഗങ്ങളിലും ആദ്യ റാങ്കിങിൽ സിഇടിയുണ്ട്. ഇലട്രിക്കലിൽ ആദ്യ പത്ത് റാങ്കിൽ ഏഴും, മെക്കാനിക്കലിൽ പത്തിൽ നാലും ഇലട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻസിൽ പത്തിൽ രണ്ട് റാങ്കും ഇൻഡസ്ട്രിയൽ എൻജിനീയറിങിൽ എല്ലാ റാങ്കും സിഇടി തന്നെയാണ് കരസ്ഥമാക്കിയത്.
ഇതിനൊപ്പം അപ്ലൈഡ് ഇലട്രോണിക്സിൽ പത്തിൽ ആദ്യ ഒമ്പത് റാങ്കും കോളെജ് നേടി. ബിടെക്കിനൊപ്പം മറ്റൊരു വിഷയത്തിൽ മൈനർ ബിരുദം കൂടി നൽകുന്നതു നടപ്പാക്കിയശേഷമുള്ള ആദ്യ ബാച്ചിൽ ഏറ്റവും കൂടുതൽ ബിടെക് മൈനർ നേടിയത് തിരുവനന്തപുരം സിഇടി (99) ആണ്.
കൂടാതെ 8.5 മുകളിൽ ഗ്രേഡ് ലഭിക്കുകയും 20 അധിക ക്രെഡിറ്റുകൾകൂടി നേടുകയും ചെയ്ത 466 പേർക്ക് ബിടെക് ഓണേഴ്സ് ലഭിച്ചതിൽ തിരുവനന്തപുരം സിഇടി (66) രണ്ടാം സ്ഥാനത്തെത്തി. കെടിയുവിലെ 123 പേർക്ക് ഓണേഴ്സും മൈനറും ഒരുമിച്ചു നേടാനായപ്പോൾ ഇതിൽ മുന്നിലാണ് സിഇടി (32). എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അഞ്ചാം ബാച്ചിന്റെ ബി ടെക് പരീക്ഷയിൽ 55.6 ശതമാനമാണ് വിജയം. മൂന്നാം ആർക്കിടെക്ചർ ബാച്ചിൽ 53.45 ശതമാനവും രണ്ടാം ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി (ബിഎച്ച്എംസിടി) ബാച്ചിൽ 82.54 ശതമാനവും ബാച്ചിലർ ഓഫ് ഡിസൈൻ (ബി ഡെസ്) ബാച്ചിൽ 52.63 ശതമാനവുമാണ് വിജയം.
എട്ടാം സെമസ്റ്റർ പരീക്ഷകൾക്കൊപ്പം ആറ്, ഏഴ് സെമസ്റ്ററുകളുടെ സപ്ലിമെന്ററി പരീക്ഷകളുടെ മൂല്യനിർണയവും റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയായിരുന്നു ബി ടെക് ഫലം പ്രഖ്യാപനം. സർക്കാർ കോളെജുകൾക്ക് 73.85 ശതമാനവും എയ്ഡഡ് കോളെജുകൾക്ക് 78.62 ശതമാനവും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളെജുകൾക്ക് 59.55 ശതമാനവും സ്വകാര്യ സ്വാശ്രയ കോളെജുകൾക്ക് 48.3 ശതമാനവുമാണ് വിജയം.
ഇൻഡസ്ട്രിയൽ എൻജിനിയറിങ്ങിലാണ് ഉയർന്ന വിജയശതമാനം: 84.84 ശതമാനം. നൂതന കോഴ്സുകളായ ബയോമെഡിക്കൽ എൻജിനിയറിങ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ, മെക്കട്രോണിക്സ്, നേവൽ ആർക്കിടെക്ചർ ആൻഡ് ഷിപ് ബിൽഡിംഗ് എന്നിവയിൽ യഥാക്രമം 67.08, 58.41, 46.15, 36.38 ആണ് വിജയശതമാനം.