Kerala

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീ പിടിച്ചു

ചേലക്കാട് സ്വദേശി ലിഥിന്‍റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപിടിച്ചത്

MV Desk

തൃശൂർ: ചേലക്കര കൊണ്ടാഴിയിൽ ഓടിക്കൊണ്ടിരുന്ന ടെമ്പോ ട്രാവലറിന് തീ പിടിച്ചു. ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തമൊഴിവായി. ട്രാവലർ പൂർണമായും കത്തിനശിച്ചു.

ചേലക്കാട് സ്വദേശി ലിഥിന്‍റെ ഉടമസ്ഥതയിലുള്ള ടെമ്പോ ട്രാവലറിനാണ് തീപിടിച്ചത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനുള്ള ആളുകളുമായാണ് ഡ്രൈവർ ഹരികൃഷ്ണൻ ടെമ്പോ ട്രാവലറുമായി ചേലക്കരയിലെത്തിയത്. അപകടസമയത്ത് ഡ്രൈവറൊഴികെ മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ല. പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടനെ വണ്ടിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി