Kerala

രാഷ്ട്രീയ രക്തസാക്ഷികൾ അനാവശ്യ കലഹത്തിനു പോയി മരിച്ചവർ: മാർ പാംപ്ലാനി

കണ്ണൂർ: വീണ്ടും വിവാദ പരാമർശവുമായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യമായി കലഹത്തിന് പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് അദ്ദേഹം പരിഹസിച്ചു. കണ്ണൂരിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിലാണ് പരാമർശം.

അപ്പോസ്തലന്മരുടെ രക്തസാക്ഷിത്വം സത്യത്തിനു വേണ്ടിയുള്ളതായിരുന്നു. എന്നാൽ രാഷ്ട്രീയ രക്തസാക്ഷികൾ അങ്ങനെയല്ല. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ നിന്നു വീണുമരിച്ചതാണെന്നും പാംപ്ലാനി പറഞ്ഞു.

യുവജനങ്ങൾക്ക് കേരളത്തിൽ ജീവിക്കാനുളള സാഹചര്യം ഇല്ലാതായി. അതുകൊണ്ടാണ് പ്ലസ്‌ ടു കഴിഞ്ഞയുടന്‍ കുട്ടികൾ വിദശത്തേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റബറിന് വില വർധിപ്പിച്ചാൽ കേരളത്തിൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാമെന്ന് മുന്‍പ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞതും വലിയ വിവാധമായിരുന്നു.

അങ്കമാലിയിൽ വൻ ലഹരി വേട്ട: 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

ഹേമന്ത് സോറന് തിരിച്ചടി; ഇഡി അറസ്റ്റ് ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി

കള്ളക്കടൽ വീണ്ടും; കേരളത്തിലും തമിഴ്‌നാട്ടിലും അതി ജാഗ്രത

അണക്കെട്ടുകൾ വരളുന്നു; ഇടുക്കി ഡാമില്‍ വെള്ളം 35% മാത്രം

അധിക്ഷേപ പരാമർശം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി