താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

 
Kerala

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു

ഹൈവേ പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്

Jisha P.O.

കോഴിക്കോട്: താമരശേരി ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്. ചുരം കയറുന്ന വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു. ഹൈവേ പൊലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കുരുക്ക് നീളുകയാണ്.

അവധികാലമായതോടെ ആളുകൾ കൂട്ടത്തോടെ വയനാട്ടിലേക്കും, മൈസൂർ, ഊട്ടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുന്നതാണ് കുരുക്കിന് കാരണം.

താമരശേരി ചുരത്തിൽ പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ മുതൽ വൻ ഗതാഗതക്കുരുക്കാണ് താമരശേരി ചുരത്തിൽ അനുഭവപ്പെടുന്നത്.

3 മാസം നീണ്ട 'ഡിജിറ്റൽ അറസ്റ്റ്'; കൗമാരക്കാരി നേരിട്ടത് ക്രൂര പീഡനം

അയോധ‍്യ ക്ഷേത്ര കൊള്ള, വിദ‍്യാർഥികൾക്കെതിരായ പൊലീസ് നടപടി; പാർലമെന്‍റ് സമുച്ചയത്തിൽ പ്രതിഷേധവുമായി എംപിമാർ

ആശുപത്രി മുറികളുടെ വാടക പഞ്ചനക്ഷത്ര ഹോട്ടലുകളിലേതിനേക്കാൾ കൂടുതൽ; നിയന്ത്രിക്കാൻ കേന്ദ്രം

മുംബൈയിൽ മണ്ണിടിച്ചിൽ; 6 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ടാറ്റ സൺസ് ചെയർമാൻ സ്ഥാനമൊഴിയുന്നു; അനിശ്ചിതത്വം അവസാനിച്ചു