.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
വയനാട്: വിവാദ സിനിമയായ 'ദ കേരള സ്റ്റോറി' പ്രദർശിപ്പിക്കാനൊരുങ്ങി താമരശേരി രൂപതയും. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കാനാണ് നീക്കം. ശനിയാഴ്ച ആണ് പ്രദർശനം നടക്കുക. ദ കേരള സ്റ്റോറി'' ഇവിടെ നിരോധിച്ചതരാണെന്നും 2023-ൽ പുറത്തിറങ്ങിയ "ദ കേരള സ്റ്റോറി'' എന്ന ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണെന്നും കെസിവൈഎഫ് പറയുന്നു. മാത്രമല്ല സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും താമരശേരി കെസിവൈഎമ്മിനെ ഫെയ്സ് ബുക്ക് പേജിലൂടെ അറിയിച്ചു.
ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.....
"ദ കേരള സ്റ്റോറി'' ഇവിടെ നിരോധിച്ചതരാണ് ???
2023-ൽ പുറത്തിറങ്ങിയ "ദ കേരള സ്റ്റോറി'' എന്ന ചിത്രം പ്രദർശിപ്പിക്കാൻ ഈ നാട് ആരെയൊക്കെയോ ഭയക്കുകയാണ്. യഥാർത്ഥത്തിൽ ഈ സിനിമ നിരോധിക്കപ്പെട്ടിട്ടില്ലെന്ന സത്യം മറച്ചു വെക്കപ്പെടുകയാണ്. സംസ്ഥാനത്ത് സംഘടിത തീവ്രവാദ റിക്രൂട്ടിംഗ് നടക്കുന്നുവെന്ന് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പോലും വിളിച്ച് പറഞ്ഞിടത്ത് ഒരു സമുദായത്തെയോ, വിശ്വാസങ്ങളെയോ ചോദ്യം ചെയ്യാതെ ഇത്തരം സംഘടിത റിക്രൂട്ടിംഗുകളെ തുറന്ന് കാണിച്ച ആവിഷ്ക്കരണ സ്വാതന്ത്ര്യത്തെ പൂട്ടിയിടാൻ ആരാണ് വാശി പിടിക്കുന്നത്.
രാജ്യത്ത് നിശബ്ദമായി പെരുകുന്ന ഇത്തരം ഹിഡൻ അജണ്ടയുടെ വക്താക്കളെ തിരിച്ചറിയാനുള്ള മുൻകരുതൽ വിദ്യാർത്ഥികളിലും വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കത്തോലിക്ക സഭയുടെ ഇടുക്കി രൂപത സുവിശേഷോത്സവ വേളയിൽ "ദ കേരള സ്റ്റോറി'' പ്രദർശിപ്പിച്ചത് വലിയ ചർച്ചയാവുകയാണ്. സഭയുടെ മക്കളെ പ്രതിരോധത്തിന്റെ പരിശീലകരാക്കുകയെന്ന കാലഘട്ടത്തിന്റെ ആവശ്യകതയെ തിരിച്ചറിഞ്ഞ *ഇടുക്കി രൂപതയ്ക്ക് അഭിനന്ദനങ്ങൾ*
_*താമരശ്ശേരി രൂപതയിലെ എല്ലാ കെ.സി.വൈ.എം. യൂണിറ്റുകളിലും ചിത്രം പ്രദർശിപ്പിക്കും.
ഈ മാസം 4 ന് ഇടുക്കി രൂപത ചിത്രം പ്രദർശിപ്പിച്ചത്. ദൂരദർശനിൽ ചിത്രം പ്രദർശിപ്പിച്ചതിനു പിന്നാലെയാണ് ഇടുക്കി രൂപതയും ചിത്രം പ്രദർശിപ്പിച്ചത്. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്‍റെ ഭാഗമായായിരുന്നു പ്രദര്‍ശനാണ് വിശദീകരണം.