.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

ഷിബില | യാസിർ

 
Kerala

താമരശേരി ഷിബില വധക്കേസ്; ഗ്രേഡ് എസ്ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

മരിക്കുന്നതിന് മുൻപ് യാസിറിനെതിരേ ഷിബില നൽകിയ പരാതി ഗ്രേഡ് എസ്ഐ നൗഷാദായിരുന്നു കൈകാര്യം ചെയ്തത്

Namitha Mohanan

താമരശേരി: താമരശേരി ഷിബില വധക്കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട താമരശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാധിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു സസ്പെൻഷൻ. എന്നാൽ നൗഷാദിനെ ബലിയാടാക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

മാർച്ച് പതിനെട്ടിനാണ് ലഹരി മരുന്നിന് അടിമയായ യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു.

മരിക്കുന്നതിന് മുൻപ് ഷിബില, യാസിറിനെതിരേ നൽകിയ പരാതി ഗ്രേഡ് എസ്ഐ നൗഷാദാണു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പരാതിയെ ഗൗരവമായി നൗഷാദ് കൈകാര്യം ചെയ്തില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ നൗഷാദിനെ സസ്പെൻഡ് ചെയ്യതത്.

എന്നാൽ വിശദമായ പരിശോധനയിൽ നൗഷാദിന്‍റെ ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്നും പരാതി ലഭിച്ചപ്പോൾ തന്നെ എസ്എച്ച്ഒയ്ക്ക് കൈമാറി എന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ പിൻവലിച്ചത്.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്