സിദ്ധീഖ് (63) 
Kerala

പോളിങ്​ ബൂത്തിലെ ആദ്യ വോട്ടറായി വോട്ട് ചെയ്‌ത്‌ വീട്ടിൽ തിരിച്ചെത്തിയ മദ്രസ അധ്യാപകൻ ഹൃദയസ്തംഭനം മൂലം മരിച്ചു

വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ്​ മരണമെന്നാണ് വിവരം

താനൂർ: പോളിങ്​ ബൂത്തിലെ ആദ്യ വോട്ടറായി എത്തി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് മരിച്ചത്​.

വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ്​ മരണമെന്നാണ് വിവരം. ഖബറടക്കം വെള്ളിയാഴ്ച രാത്രി 8 30 ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർ സ്ഥാനിൽനടക്കും.

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ