''ജാനകിയെന്ന പേരിന് എന്താണ് കുഴപ്പം''; സെൻസർ ബോർഡിനോട് ഹൈക്കോടതി
കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ സെൻസർ ബോർഡിനോട് ചോദ‍്യങ്ങൾ ഉയർത്തി ഹൈക്കോടതി. ചിത്രത്തിന്‍റെ ജാനകിയെന്ന പേരിന് എന്താണ് കുഴപ്പമെന്നും ഇതെ പേരുകളിൽ മുൻപും ചിത്രങ്ങളുണ്ടായിട്ടുണ്ടെന്നും അന്നില്ലാത്ത പ്രശ്നം ഇപ്പോഴുണ്ടാവുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ചിത്രത്തിന്‍റെ പ്രദർശനാനുമതി സെൻസർ ബോർഡും റിവൈസിങ് കമ്മിറ്റിയും നിഷേധിച്ച സാഹചര‍്യത്തിൽ കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.