Representative Image 
Kerala

പുളളിമാന്‍റെ ഇറച്ചിയുമായി നായാട്ടു സംഘം, തടഞ്ഞ വനപാലകരെ ആക്രമിച്ച് കടന്നു കളഞ്ഞു; അന്വേഷണം ഊർജിതം

രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം

MV Desk

കൽപ്പറ്റ: വയനാട് പേരിയയിൽ വനപാലകരെ ആക്രമിച്ച് നായാട്ടു സംഘം. പുള്ളിമാന്‍റെ ഇറച്ചി കാറിൽ കടത്താൻ ശ്രമിക്കവെ തട‍യാൻ വനപാലകർ‌ ശ്രമിച്ചെങ്കിലും നായാട്ടു സംഘം കടന്നു കള‍യുകയായിരുന്നു.

ബൈക്കില്‍ പിന്തുടര്‍ന്ന വനപാലകരെ നായാട്ടു സംഘം ഇടിച്ചു തെറിപ്പിച്ച ശേഷം രക്ഷപ്പെട്ടു. രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. രക്ഷപ്പെട്ട നായാട്ടു സംഘത്തെ കണ്ടെത്താന്‍ പൊലീസും വനംവകുപ്പും അന്വേഷണം ശക്തമായിട്ടുണ്ട്.

പെരിയ ചന്ദനത്തോപ്പ് ഭാഗത്തു നിന്നും വേട്ടയാടിയ പുള്ളിമാന്‍റെ ജഡം കണ്ടെത്തിയിട്ടുണ്ട്. വെടിയേറ്റു ചത്ത നിലയിലാണ് പുള്ളിമാന്‍റെ ജഡം കാണപ്പെട്ടത്. നായാട്ടു സംഘത്തിന്‍റെ കൈവശം മാനിന്‍റെ ഇറച്ചി ഉണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍

മുഷ്താഖ് അലി ട്രോഫി: ഝാർഖണ്ഡ് ചാംപ്യൻസ്

'പോറ്റിയേ കേറ്റിയേ...' പാരഡിപ്പാട്ടിനെതിരേ ഉടൻ നടപടിയില്ല

എന്താണു മനുഷ്യത്വമെന്നു തിരിച്ചു ചോദിക്കാം: തെരുവുനായ പ്രശ്നത്തിൽ ഹർജിക്കാരനെതിരേ കോടതി

പരാതിക്കു പിന്നിൽ ഗൂഢാലോചന: കുഞ്ഞുമുഹമ്മദ്

ദൂരദർശനും ആകാശവാണിയും പരിഷ്കരിക്കുന്നു