ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ് file
Kerala

ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ്

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

Aswin AM

കാസർകോട്: അമ്പലത്തറയിൽ ഉറങ്ങി കിടന്ന ഭാര്യയെ ഭാര്യയെ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി. കണ്ണോത്ത് കക്കാട് ദാമോദരനാണ് ഭാര്യ ബീനയെ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം.

ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ബീനയെ ദാമോദരൻ കഴുത്തു ഞെരിച്ചും തല നിലത്തടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ബീനയുടെ മരണം ഉറപ്പിച്ചതിന് ശേഷമാണ് ദാമോദരൻ രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. സ്റ്റേഷനിൽ കീഴടങ്ങുന്നതിന് മുൻപ് കൊലപാതക വിവരം ഡൽഹിയിലുള്ള മകനെയും ബന്ധുവിനെയും വിളിച്ചറിയിച്ചു.

ബീനയും ദാമോദരനും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്ന് നാട്ടുകാരും പറയുന്നു. ഇവരുടെ ഏക മകൻ വിശാൽ ഡൽഹിയിൽ മൊബൈൽ ടെക്നീഷ്യനാണ്. പെരിയാരം മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുകൾക്ക് വിട്ടുകൊടുത്തു.

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പാർലമെന്‍റ് സമ്മേളനത്തിന് സമാപനം; പ്രധാനമന്ത്രി പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

ബംഗ്ലാദേശിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; മതനിന്ദയെന്ന് ആരോപണം

കാറ് പരിശോധിക്കാൻ പിന്നീട് പോയാൽ പോരേ, രാജ്യത്തിന് ആവശ്യം ഫുൾടൈം പ്രതിപക്ഷനേതാവിനെ; രാഹുൽ ഗാന്ധിക്കെതിരേ ജോൺ ബ്രിട്ടാസ്