തിയെറ്ററിലെ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ

 
Kerala

സർക്കാർ തിയെറ്ററിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ; സൈബർ സെൽ അന്വേഷണം ആരംഭിച്ചു

ചോര്‍ന്നത് തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയെറ്ററുകളിലെ ദൃശ്യങ്ങൾ

തിരുവനന്തപുരം : സർക്കാർ തിയെറ്ററുകളിലെ സിസിടിവി ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ. തിയേറ്ററിലെ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയെറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി കെഎസ്എഫ്‍ഡിസി അറിയിച്ചു.

തിയെറ്ററിൽ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് അശ്ലീല വെബ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബര്‍ സെൽ അന്വേഷണം ആരംഭിച്ചത്.

പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ദൃശ്യങ്ങള്‍ ജീവനക്കാര്‍ ചോര്‍ത്തിയതോ അതല്ലെങ്കിൽ ഹാക്കിങ്ങിലൂടെയോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം. തിയെറ്ററിലെത്തിയവരുടെ ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൈറ്റുകളിൽ എത്തിയത് വളരെ ഗുരുതരമായ കാര്യമായിട്ടാണ് പൊലീസ് കാണുന്നത്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള തിയെറ്ററുകള്‍ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് പോണ്‍ സൈറ്റുകളിലും ടെലഗ്രാം, എക്സ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെട്ടത്. ദൃശ്യങ്ങളിൽ കെഎസ്‍എഫ്‍ഡിസുടെ ലോഗോ അടക്കമുണ്ട്.

"മുതിർന്ന നേതാവ് യാത്ര വൈകിപ്പിച്ചു"; അജിത് പവാറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് അനന്തരവൻ

അടച്ചുപൂട്ടിയ സ്പായുടെ പേരിൽ ബിജെപിയിൽ കലഹം, ലൈസൻസ് ന്യൂനപക്ഷ നേതാവിന്‍റെ പിതാവിന്‍റെ പേരിൽ

ഡീപ്ഫേക്ക് എന്ന് കാണിക്കണം, മോശം ഉള്ളടക്കങ്ങൾ മൂന്ന് മണിക്കൂറിൽ നീക്കം ചെയ്യണം: എഐക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

"ഇതാണ് ഇപ്പോഴത്തെ അവസ്ഥ": പുസ്തക വിവാദത്തിൽ മൗനം വെടിഞ്ഞ് നരവനെ

കടകൾ അടഞ്ഞുകിടക്കും, വാഹനങ്ങൾ നിരത്തിലിറങ്ങില്ല; ദേശിയ പണിമുടക്കിൽ കേരളം സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ