തേങ്കുറിശ്ശി ദുരഭിമാന കൊല: ശിക്ഷാവിധി ഉടന്‍ file image
Kerala

തേങ്കുറിശ്ശി ദുരഭിമാന കൊല: ശിക്ഷാവിധി ഉടന്‍

പ്രതികളെ തൂക്കിക്കൊല്ലണമെന്ന് ഹരിത

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ ഇന്ന് (oct 28) വിധി പറയും. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ആർ വിനായക റാവു ശിക്ഷ വിധിക്കും. കേസിൽ അനീഷിന്‍റെ ഭാര്യ ഹരിതയുടെ അമ്മാവൻ സുരേഷും ഹരിതയുടെ അച്ഛൻ പ്രഭുകുമാറും കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2020 ക്രിസ്‌മസ് ദിനത്തിൽ പൊതുസ്ഥലത്തു വച്ച് അനീഷ് (27) നെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന്‍റെ 88-ാം നാളിലായിരുന്നു കൊലപാതകം. മേൽജാതിക്കാരിയായ ഹരിതയെ പിന്നോക്കക്കാരനായ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പ്രോസിക്യൂഷന്‍റെ വാദം. കേസിൽ സുരേഷ് ഒന്നാം പ്രതിയും പ്രഭുകുമാർ രണ്ടാം പ്രതിയുമാണ്.

പെയിന്‍റിങ് തൊഴിലാളിയായ അനീഷും ഹരിതയും സ്‌കൂൾ പഠനകാലം മുതൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞതു മുതൽ നിരവധി തവണ പ്രതികൾ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രതികളെ തൂക്കിക്കൊല്ലണമെന്നും കടുത്ത ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യ ഹരിത പ്രതികരിച്ചിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്

ബലാത്സംഗ കേസ്; ലളിത് മോദിയുടെ സഹോദരൻ അറസ്റ്റിൽ‌