കുട്ടിയുടെ വിരലിൽ കുടുങ്ങിയ മോതിരം അഗ്നിശമന സേന ഉദ്യോഗസ്ഥർ ഊരിയെടുക്കുന്നു  
Kerala

തിരുവൈരാണിക്കുളത്തെത്തിയ 4 വയസുകാരിയുടെ വിരലിൽ മോതിരം കുടുങ്ങി; സുരക്ഷിതമായി ഊരിയെടുത്ത് അഗ്നിരക്ഷാ സേന

മോതിരം ഊരിയെടുക്കാൻ കഴിയാതെ വേദനമൂലം വിഷമിക്കുന്ന ആദ്യയെ കണ്ടപ്പോൾ ക്ഷേത്രം വളണ്ടിയർമാർ കുട്ടിയെ അഗ്നി രക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു.

നീതു ചന്ദ്രൻ

തിരുവൈരാണിക്കുളത്ത് ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരിയുടെ വിരലിൽ കുടുങ്ങിയ മോതിരം സുരക്ഷിതമായി ഊരിയെടുത്ത് അഗ്നിരക്ഷാസേന. തിരുവനന്തപുരത്ത് നിന്നെത്തിയ സംഘത്തിൽ ഉണ്ടായിരുന്ന നാല് വയസുകാരി ആദ്യയുടെ വിരലിലാണ് മോതിരം കുടുങ്ങിയത്. ദർശനത്തിന് ശേഷം മടങ്ങുമ്പോൾ ആദ്യയുടെ വിരലിൽ കിടന്ന ഫാൻസി മോതിരം കുടുങ്ങി. മോതിരം ഊരിയെടുക്കാൻ കഴിയാതെ വേദനമൂലം വിഷമിക്കുന്ന ആദ്യയെ കണ്ടപ്പോൾ ക്ഷേത്രം വളണ്ടിയർമാർ കുട്ടിയെ അഗ്നി രക്ഷാനിലയത്തിൽ എത്തിക്കുകയായിരുന്നു.

അവർ നിമിഷനേരം കൊണ്ട് പ്രശ്നം പരിഹരിച്ചു. സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ പി.ആർ സജേഷാണ് നൂൽ ഉപയോഗിച്ച് മോതിരം വിരലിൽ നിന്നും ഊരിയെടുത്തത്. തുടർന്ന് സജേഷിനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകിയാണ് ആദ്യ മടങ്ങിയത്.

വിവിധ സ്റ്റേഷനുകളിൽ നിന്നായി 16 ഓഫീസർമാരാണ് ക്ഷേത്രത്തിൽ ഇരുപത്തിനാല് മണിക്കൂറും സേവനം ചെയ്യുന്നത്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ