തിരുവല്ല കാർ അപകടം

 
Kerala

തിരുവല്ലയിൽ ടിപ്പറും കാറും കൂട്ടിയിടിച്ച് അപകടം; 3 പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

അമിത വേഗത്തിലെത്തിയ കാർ ടിപ്പറിൽ ഇടിക്കുകയായിരുന്നു

Jisha P.O.

തിരുവല്ല: തിരുവല്ല എം.സി റോഡിൽ പെരുംതുരുത്തിയിൽ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.

ചാലക്കുടി മാർത്താലയ്ക്കൽ വീട്ടിൽ തങ്കപ്പൻ (61), ഭാര്യ ലളിത തങ്കപ്പൻ (54), ടിപ്പർ ഡ്രൈവർ തിരുവല്ല ചുമത്ര അമ്പനാട്ടുകുന്നിൽ വീട്ടിൽ അഭിലാഷ് (39) എന്നിവർക്കാണ് പരുക്കേറ്റത്.

ലളിത തങ്കപ്പന്‍റെ നില ഗുരുതരമാണ്. ചങ്ങനാശേരി ഭാഗത്ത് നിന്ന് വന്ന ടിപ്പറും എതിർ ഭാഗത്തു നിന്ന് വന്ന മാരുതി സിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തങ്കപ്പനായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ടിപ്പർ ലോറി റോഡിന് കുറുകെ മറിഞ്ഞു.

പരുക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസും അഗ്നിരക്ഷ സേനയും സ്ഥലത്ത് എത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

രഞ്ജി ട്രോഫി: കേരളത്തിന് ഒന്നാമിന്നിങ്സ് ലീഡ്

ഡോക്റ്റർമാർ ഉൾപ്പെടുന്ന 10 അംഗ സംഘം, എല്ലാവരും ജെയ്ഷെ അംഗങ്ങൾ; ചെങ്കോട്ട സ്ഫോടനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവല്ലയിൽ ഒന്നര വയസുകാരിയുടെ മുന്നിലിട്ട് സഹോദരിയെ പീഡിപ്പിച്ചു; പ്രതികൾ അറസ്റ്റിൽ

ആശ്വാസം; സ്വർണ വില ഇടിഞ്ഞു, പവന് 1,238 രൂപയുടെ കുറവ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ്; ഗില്ലിനു പകരം ഓൾറൗണ്ടറെ ടീമിൽ ഉൾപ്പെടുത്താൻ നീക്കം