Kerala

തിരുവല്ല താലൂക്ക് അദാലത്ത്; 126 പരാതികൾ പൂർണമായും പരിഹരിച്ചു: ആരോഗ്യ മന്ത്രി

തിരുവല്ല : താലൂക്ക് അദാലത്തില്‍ പരിഗണിച്ച 158 പരാതികളില്‍ 126 പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അദാലത്ത് തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മ വലിയ മെത്രാപ്പൊലീത്ത മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരുതലും കൈത്താങ്ങും തിരുവല്ല താലൂക്കുതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 32 പരാതികളിൽ   തുടർനടപടി സ്വീകരിക്കുന്നതിന് വകുപ്പുകൾക്ക് കൈമാറി. പുതിയതായി 168 പരാതികൾ ലഭിച്ചു.

പുതുതായി ലഭിച്ച പരാതികളിലെല്ലാം 15 ദിവസത്തിനകം പരാതിക്കാരന് റിപ്പോര്‍ട്ട് നല്‍കും. 11 ഗുണഭോക്താക്കള്‍ക്ക് ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്‌തു.

മാറ്റിവച്ച റാന്നി താലൂക്കുതല അദാലത്ത് മേയ് 23 നടത്തും. താനൂർ ബോട്ടപകടത്തിൽ മരിച്ചവർക്കുള്ള ആദരസൂചകമായി സംസ്ഥാന സർക്കാർ ദു:ഖാചരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വച്ചിരുന്നു. ഇങ്ങനെ മാറ്റി വച്ച അദാലത്താണ് ഈ മാസം 23 ന് നടക്കുക. ജനങ്ങൾക്ക് നിയമപ്രകാരമുള്ള നീതി  ഉറപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യം. മാനദണ്ഡങ്ങൾ അനുസരിച്ച് പ്രശ്നങ്ങൾക്കും പരാതികൾക്കും അർഹമായ നീതി നടപ്പിലാക്കുകയാണ് സർക്കാർ ലക്ഷ്യം. ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടർച്ച ഉണ്ടാവും. ജില്ലയിലെ  അദാലത്തുകൾ പൂർണമായി 15 ദിവസത്തിനു ശേഷം റിവ്യൂ മീറ്റിംഗ് നടത്തുമെന്നും  മന്ത്രി പറഞ്ഞു.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു