ഗുരുതര പരുക്കേറ്റ അഭിഭാഷക ശാമിലി

 
Kerala

തിരുവനന്തപുരത്ത് അഭിഭാഷകയ്ക്ക് ക്രൂര മർദനം, ഗുരുതര പരുക്ക്; സീനിയർ അഭിഭാഷകനെതിരേ പരാതി

അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം

Namitha Mohanan

വഞ്ചിയൂർ: വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയ്ക്ക് ക്രൂരമർദനം. സീനിയർ അഭിഭാഷകൻ ബെയ്‌‌ലിൻ മർദിച്ചതായി ജൂനിയർ അഭിഭാഷക ശ്യാമിലിയാണ് പരാതി നൽ‌കിയത്. അഭിഭാഷകൻ മോപ് സ്റ്റിക്കുകൊണ്ട് മർദിച്ചതായാണ് വിവരം. മുഖത്ത് പരുക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ശ്യാമിലിയും ബെയ്‌ലിനും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ആക്രമണമെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്നും എടുത്ത് വീണ്ടും അടിച്ചെന്നും കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറഞ്ഞു.

അഭിഭാഷകൻ മുൻപും മർദിച്ചിരുന്നതായി പരാതിയിൽ പറയുന്നു. ഗർഭിണിയായിരിക്കെയും മർദനമുണ്ടായിട്ടുണ്ട്. ദേഷ്യത്തിൽ മർദിച്ച ശേഷം ഇറങ്ങിപ്പോവും. പിന്നീട് വന്ന് ക്ഷമ പറയുമെന്നും അവർ പറഞ്ഞു. യുവതി പൊലീസിലും ബാർ അസോസിയേഷനിലും പരാതി നൽകിയിട്ടുണ്ട്.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ