പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

 
Kerala

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് സുരേഷിന്‍റെ മരണം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്

Manju Soman

തിരുവനന്തപുരം: ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. കല്ലമ്പലം ചെമ്മരുതി ഗുരുമുക്കിൽ എസ്.എസ്. ഭവനിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. ഇസ്രയേലിലെ മലയാളി കൂട്ടായ്മയാണ് സുരേഷിന്‍റെ മരണം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.

അവസാനം വീട്ടിലേക്ക് അയച്ച ശബ്ദ സന്ദേശത്തിൽ താമസ സ്ഥലത്തിന് പുറത്ത് ബോംബിങ് നടക്കുന്നതായി സുരേഷ് പറഞ്ഞിരുന്നു. സാധനങ്ങൾ വാങ്ങാൻ പോവുകയാണെന്നും സുരേഷ് പറഞ്ഞിരുന്നു. പിന്നീട് സുരേഷിനെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചിരുന്നില്ല. കൂടുതൽ വിവരങ്ങൾക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. രണ്ടു വർഷമായി സുരേഷ് ഇസ്രയേലിലാണ്. ഭാര്യ ചിത്ര കുവൈത്തിലാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.

കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ ആക്രമിക്കും; ഭീഷണിയുമായി ട്രംപ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത; നാല് ജില്ലകളിൽ യെലോ അലർട്ട്

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ മേയ് 23ന് ഇന്ത്യയിലെത്തും

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്