അതുൽ

 
Kerala

തെരുവുനായ കുറുകെ ചാടി, തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാർഥിയാണ് അതുൽ

Manju Soman

തിരുവനന്തപുരം: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിന്‍റെ കുറുകെ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ഇരിങ്ങല്ലൂർ സ്വദേശിയായ അതുൽ (26) ആണ് മരിച്ചത്. അമ്മ ജിഷയ്ക്ക് (51) അപകടത്തിൽ പരുക്കേറ്റു.

തുമ്പ സ്റ്റേഷൻകടവ് നെഹ്റു ജങ്ഷനിൽ നിന്നു പോകുന്നതിനിടെ ശാന്തിനഗർ മാർക്കറ്റിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. പെട്ടെന്ന് റോഡിന് കുറുകേ ചാടിയ നായയെ ഇടിച്ച് സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അതുലിന്‍റെ തലയ്ക്കാണ് ഗുരുതമായി പരുക്കേറ്റത്. ഇരുവരേയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയുന്ന ജിഷയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

തുമ്പ വിഎസ്എസ്‌സിയിലെ ഗവേഷണ വിദ്യാർഥിയാണ് അതുൽ. കോഴിക്കോട് സ്വദേശിയായ അതുൽ സ്റ്റേഷൻകടവ് നെഹ്റു ജങ്ഷനിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മകൻ ഒറ്റയ്ക്കായതിനാൽ കുറച്ചു ദിവസം മുൻപാണ് ജിഷ മകനൊപ്പം താമസിക്കാനെത്തിയത്.

സി-ഡിറ്റ് ക്രമക്കേട്; വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ടൂറിസം ഡിവിഷൻ തുടങ്ങാൻ കെഎസ്ആർടിസി; ഭാരത് ദർശൻ യാത്രകൾ ആരംഭിക്കും

ഐഐടി ബോംബെ വിദ്യാർഥിയുടെ ആത്മഹത്യ: നിഷ്പക്ഷ അന്വേഷണം വേണമെന്ന് അലുമ്നി അസോസിയേഷൻ; ‘മാധ്യമ വിചാരണ’ ഒഴിവാക്കണം

ഒഡിശ തീരത്ത് പ്രകൃതിവാതക സാന്നിധ്യം; കണ്ടെത്തിയത് ഒഎന്‍ജിസി

തച്ചങ്കരി ജയിലിൽ തുടരും; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍