തിരുവനന്തപുരം കലക്റ്ററേറ്റിലെ ബോംബ് ഭീഷണി; സബ് കലക്റ്റർക്കുൾപ്പെടെ തേനീച്ചയുടെ കുത്തേറ്റു

 
Kerala

തിരുവനന്തപുരം കലക്റ്ററേറ്റിലെ ബോംബ് ഭീഷണി; സബ് കലക്റ്റർക്കുൾപ്പെടെ തേനീച്ചയുടെ കുത്തേറ്റു

ഗുരുതരമായി പരുക്കേറ്റ 7 പേരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Ardra Gopakumar

തിരുവനന്തപുരം: ബോംബ് ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം കലക്റ്ററേറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു. പരിശോധന തുടരുന്നതിനിടെ കലക്റ്ററേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകി വീഴുകയായിരുന്നു.

തിരുവനന്തപുരം സബ് കലക്റ്റർ ഒ.വി. ആല്‍ഫ്രഡ് ഉൾപ്പെടെ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും ബോംബ് സ്ക്വാഡിലുണ്ടായിരുന്ന ജീവനക്കാർക്കും കലക്റ്ററേറ്റ് ജീവനക്കാർക്കും പൊലീസുകാർക്കും തേനീച്ചയുടെ കുത്തേറ്റു.

പരിശോധന നടന്നുക്കൊണ്ടിരുന്നതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. ഇതിനിടെയാണ് തേനീച്ചക്കൂട് ഇളകി വീണത്. പരുക്കേറ്റ ചിലരെ പേരൂർക്കട ആശുപത്രിയിലേക്കും ഗുരുതരമായി പരുക്കേറ്റ 7 പേരെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്കും മാറ്റി.

പത്തനംതിട്ട കലക്റ്ററേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് തൊട്ടു പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ കലക്റ്ററേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഔദ്യോഗിക മെയിലില്‍ ലഭിച്ചതോടെ ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തുകയായിരുന്നു. അഫ്സൽ ഗുരുവിന് നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വച്ചിരിക്കുന്നതെന്നായിരുന്നു പത്തനംതിട്ട കലക്റ്ററേറ്റിൽ ലഭിച്ച സന്ദേശം. ഇതിനു സമാനമായ വാചകങ്ങൾ തന്നെയാണ് തിരുവനന്തപുരത്തു ലഭിച്ച മെയിലിലും ഉണ്ടായിരുന്നതെന്ന് കലക്റ്റർ സ്ഥിരീകരിച്ചു. അതേസമയം, ബോംബ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നാണ് ഔദ്യോഗികമായി ലഭിച്ച വിവരം.

ജീവനെടുത്ത് മഴ, സംസ്ഥാനത്ത് എട്ട് മരണം: തിങ്കളാഴ്ച ആറ് ജില്ലകളിൽ യെലോ അലർട്ട്

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ഇനി സ്റ്റോക്കുള്ളത് 5,000 ടിൻ മാത്രം; ശബരിമലയിൽ അരവണ ക്ഷാമം രൂക്ഷം

ജിഎസ്ടി വകുപ്പിന് നൽകിയ വിലാസം വാഴവറ്റയിലെ വീടിന്‍റേത് തന്നെ; ആന്‍റോ അഗസ്റ്റിന്‍റെ വാദങ്ങൾ പൊളിയുന്നു

കനത്ത മഴ: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു, രാത്രിയാത്ര നിരോധിച്ചു, മൂന്നാറിൽ ഗതാഗത നിയന്ത്രണം