Kerala

കേരളത്തിലുള്ളത് കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ: തിരുവഞ്ചൂർ

മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യൻ ഭരണഘടന സുരക്ഷിതമല്ലെന്നും അതിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും തിരുവഞ്ചൂർ

VK SANJU

ഹരിപ്പാട്: കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്ന് മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിലെ നിയമസംവിധാനം തകർന്നിരിക്കുകയാണെന്നും കേരള പൊലീസിനകത്ത് ആയിരത്തിലധികം കുറ്റവാളികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ചു കൊണ്ട് നടത്തിയ ആലപ്പുഴ പാർലമെന്‍റ്‌തല കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ.

''നിയമ സമാധാനം ഉണ്ടാക്കാനുള്ള പോലീസുകാരന് നട്ടെല്ല് ഉയർത്തി നേരെ നിക്കാൻ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. നിയമം നടപ്പാക്കാനുള്ള ഉദ്യോഗസ്ഥരെ മുട്ടുമടക്കുന്നവരാക്കി മാറ്റി. നീതി നടപ്പാക്കാൻ അവരെ അനുവദിക്കുന്നില്ല'', തിരുവഞ്ചൂർ പറഞ്ഞു.

പോക്സോ കേസുകളിൽ വൻ വർധനവാണ് ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് ഉണ്ടായിട്ടുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരാണ് ഇവിടെ ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്യാബിനറ്റ് തീരുമാനിച്ചിട്ടും സിദ്ധാർഥിന്‍റെ കേസ് സിബിഐക്ക് വിടാത്തത് അതിന്‍റെ ഫയൽ മുഖ്യമന്ത്രി പൂഴ്ത്തി വച്ചതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. പിഎസ്‌സി യിൽ പിൻവാതിൽ നിയമനം നടത്തി ഇടതുപക്ഷ സർക്കാർ പരീക്ഷ എഴുതി കാത്തിരിക്കുന്ന യുവാക്കളെ വഞ്ചിക്കുകയാണ്.

മോദിയുടെ ഭരണത്തിന് കീഴിൽ ഇന്ത്യൻ ഭരണഘടന സുരക്ഷിതമല്ലെന്നും അതിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്നും തിരുവഞ്ചൂർ പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന്‍റെ പേരിൽ പരസ്പരം തല്ലിപ്പിച്ച് ഭരിക്കാനാണ് ബിജെപി ശ്രമം. വിവിധ മതത്തിൽ പെട്ടവർക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയുന്ന അന്തരീക്ഷം ഉള്ള നാടാണ് നമ്മുടെത് അത് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.

ഇക്വഡോറിനെ പൂട്ടി എലോയ് റൂം; കുറസാവോയ്ക്ക് ആദ്യ ലോകകപ്പ് പോയിന്‍റ്

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

പകരക്കാരൻ ഇരട്ട ഗോൾ; ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമനി നോക്കൗട്ടിൽ

ഇഡി ഉദ്യോഗസ്ഥർക്കെതിരേ പാർട്ടി പ്രവർത്തക​ർ ആക്രമണം ന​ട​ത്താ​ൻ പാടില്ലാ​യി​രു​ന്നു; എം.വി. ഗോവിന്ദൻ

ഡച്ച് പടയുടെ ഗോൾമഴ; സ്വീഡൻ തകർന്നു