Kerala

മുഖ്യമന്ത്രിക്ക് എസ്കോർട്ട് പോകുന്ന വാഹനത്തിനുള്ളിൽ ലാത്തി മുറി; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: നവ കേരള സദസ് മുന്നോട്ടു പോകുന്ന സമയം മുൻ സർക്കാർ ആഭ്യന്തര മന്ത്രി പറയുന്നു ചില കാര്യങ്ങൾ. പൊലീസുകാരന്റെ ലാത്തിക്ക് എന്താ നീളം എന്ന് ചോദിക്കുന്നത് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. അടിക്കാൻ കൊണ്ടുവന്ന ലാത്തി പോലീസുകാരന്റെ കയ്യിൽ നിന്നും പിടിച്ച് വാങ്ങുന്ന കാഴ്ച നമ്മൾ കണ്ടു. വിഐപിക്ക് 10 അടി മാറിനിൽക്കുന്നത് മാത്രമേ ഗൺമാന് അധികാരം ഉള്ളൂ എന്നാണ് മുൻ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. പിന്നെങ്ങനെ ലാത്തി വാങ്ങി ഇയാൾ പൊലീസിന്റെ ജോലി ചെയ്യുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. ഈ ചോദ്യമാണ് ഇപ്പോൾ തരംഗമായുള്ളത്.

ഇത്തരം കാര്യങ്ങൾ ഗൺമാൻ എന്ന് പറയുന്ന വ്യക്തിക്ക് ചെയ്യാൻ പറ്റില്ല എന്ന് പറയുമ്പോഴും ഇതിനെക്കാൾ ഉപരി അദ്ദേഹം പറയുന്ന ഒരു കാര്യം. ഇതൊന്നും ഞാൻ കൊണ്ടു നടക്കുന്ന കാര്യമല്ല ഇത്തരം വീരന്മാരെ ഒരിക്കലും കൊണ്ടുനടക്കില്ല എന്നും കൂടിയാണ്. ഇതുപോലുള്ള ആളുകളെ ഞാൻ വരച്ച വരയിൽ മുന്നോട്ടു പോകുമെന്നും അദ്ദേഹം അടിവരയിട്ട് പറയുന്നു. എവിടെയൊക്കെയോ ഗണ്മാന്മാരെ കൃത്യമായിട്ട് തറപ്പിച്ചു കൊണ്ടാണ് അദ്ദേഹം ആ വാക്കുകൾ പറയുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ ലാത്തിയും ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ലാത്തി ചാർജ് നേരിടേണ്ടി വന്നാലും അരയ്ക്ക് താഴെ തല്ലണം എന്നാണ് പൊലീസുകാരോട് നിർദേശിച്ചിട്ടുള്ളത്. തലയ്ക്ക് തല്ലാൻ പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോൾ അതല്ല. തലയ്ക്കാണ് തല്ല്. അടുത്തകാലത്ത് കണ്ടത് മുഴുവൻ തലയ്ക്കിട്ടുള്ള തല്ലാണ്. എല്ലാം ഉറപ്പായും നോക്കിക്കാണും എന്നും തിരുവഞ്ചൂർ പറഞ്ഞു. പൊലീസുകാരന്റെ ലാത്തി വലിച്ചൂരി ഉപയോഗിക്കുന്നത് ശരിയല്ല. അതാണ് കണ്ടത്.

സ്ത്രീ വിരുദ്ധ പരാമർശം; കെ.എസ്. ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത ടിടിഇക്ക് ഗുരുതര പരുക്ക്; റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് ഒറ്റയടിക്ക് 200 രൂപ കുറഞ്ഞു

കണ്ണൂരിൽ വൻലഹരി വേട്ട; രണ്ട് യുവാക്കൾ പിടിയിൽ

പക്ഷിപ്പനി; ആലപ്പുഴയിൽ ശനിയാഴ്ച 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും