vn vasavan, thomas chazhikkadan
vn vasavan, thomas chazhikkadan 
Kerala

തോമസ് ചാഴികാടൻ വൻ വിജയം നേടും; മന്ത്രി വി.എൻ. വാസവൻ

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം പാർലമെന്റ് മണ്‌ഡലത്തിൽ സിറ്റിങ് എം.പിയായ തോമസ് ചാഴികാടൻ വൻ വിജയം നേടുമെന്ന് മന്ത്രി വി.എൻ വാസവൻ. കേരളത്തിലെ 20സീറ്റുകളിലും എൽഡിഎഫിന് വിജയപ്രതീക്ഷ ഉണ്ട്. കോട്ടയം മണ്ഡലത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച തോമസ് ചാഴികാടൻ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വാസവൻ പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി മതനിരപേക്ഷതയാണ് ഉയർത്തി കാട്ടുന്നത്. ഫ്രാൻസിസ് ജോർജിന്റെ സ്വത്ത് വിവരവുമായി ബന്ധപ്പെട്ട് ഉയർന്ന വാർത്തയ്ക്ക് യുഡിഎഫ് മറുപടി പറയണം. വ്യക്തമായ രാഷ്ട്രീയ നിലപാടാണ് തോമസ് ചാഴികാടൻ സ്വീകരിക്കുന്നത്. അംഗീകൃത രാഷ്ട്രീയ പാർട്ടി സ്ഥാനാർഥിയല്ലാത്തിനാൽ സ്വതന്ത്ര ചിഹ്നം വോട്ട് തേടേണ്ടിവന്നത് യുഡിഎഫ് സ്ഥാനാർഥിക്ക് വലിയ തിരിച്ചടിയാണന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയം ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി നേതാക്കൾ കോട്ടയത്ത്‌ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിജെപിക്ക് ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിക്കാത്ത ദേശീയ സാഹചര്യമാണ് സമാഗതമായിരിക്കുന്നതെന്നാണ് പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം തെളിയിക്കുന്നത്. മണ്ഡ‌ലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിൽ നിർണായകമായ റബർ മേഖലയുടെ തകർച്ചയ്ക്ക് കാരണം കോൺഗ്രസും ബിജെപിയുമാണന്നും നേതാക്കൾ പറഞ്ഞു. ഇന്ത്യാ മുന്നണിക്ക് പിന്തുണ ഉറപ്പിച്ചാണ് മുന്നോട്ടു പോകുന്നത്. ആർക്കും വിലയ്ക്ക് വാങ്ങാൻ കഴിയാത്ത സ്ഥാനാർഥിയാണ് തോമസ് ചാഴികാടൻ എന്ന് ഉറപ്പുണ്ടന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി എ.വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു, അഡ്വ. കെ. അനിൽ കുമാർ, പ്രൊഫ. ലോപ്പസ് മാത്യു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും

എഎപിയെ തുടച്ചുനീക്കാൻ ബിജെപി ശ്രമിക്കുന്നു: കെജ്‌രിവാൾ

മേയർ - ഡ്രൈവർ തർക്കം: യദു ആംഗ്യം കാണിച്ചതിനു തെളിവില്ല