കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ  file
Kerala

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നാണ് സൂചന.

Megha Ramesh Chandran

കോട്ടയം: പാറത്തോട് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ. റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും തലക്കടിയേറ്റ് മരിച്ച നിലയിലും മകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദിവസങ്ങളായി മാനസിക സംഘർഷത്തിലായിരുന്ന മകൻ മാതാപിതാക്കളെ കൊലപ്പെടുത്തിയെന്നാണ് സൂചന.

സോമനാഥൻ നായർ (85), ഭാര്യ സരസമ്മ (70) മകൻ ശ്യാംനാഥ് എന്നിവരാണ് കൊല്ലപ്പെട്ടത്. സോമനാഥനും ഭാര്യയും ഡൈനിങ് റൂമിൽ ടേബിളിനോട് ചേർന്നും മകൻ മുറിയിൽ തൂങ്ങി മരിച്ച നിലയിലുമാണ്. കാഞ്ഞിരപ്പള്ളി സപ്ലൈ ഓഫീസിലെ ജീവനക്കാരനാണ് മരിച്ച ശ്യാം.

തിങ്കളാഴ്ച മുതൽ ശ്യാം ഓഫീസിൽ എത്തിയിട്ടില്ല. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും പനിയാണെന്ന് പറഞ്ഞ് അവധിയിലായിരുന്നു. സംഭവം നടന്നത് ചൊവ്വാഴ്ച്ച രാത്രിയാണെന്നാണ് സൂചന. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും ബന്ധുക്കളടകം ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

തുടർന്ന് ബന്ധുക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് മെമ്പർമാരടക്കമുള്ളവരുമായി വീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. ജില്ലാ പൊലീസ് മേധാവിയുടെയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

വിവിപാറ്റ് സ്ലിപ്പുകൾ പെരുവഴിയിൽ ഉപേക്ഷിച്ച നിലയിൽ; ബിഹാർ തെരഞ്ഞെടുപ്പ് വിവാദത്തിൽ| Video

പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും ഇഡി നടപടി; 76 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂർ ജാമ‍്യം

വന്ദേഭാരതിൽ ഗണഗീതം; ഭരണഘടനാ ലംഘനമെന്ന് മുഖ്യമന്ത്രി

നിലയുറപ്പിച്ച് രോഹൻ; സൗരാഷ്ട്രക്കെതിരേ കേരളത്തിന് മികച്ച തുടക്കം