Kerala

ബത്തേരിയിലെ വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം

വയനാട്: ബത്തേരിയിൽ നടന്ന വാഹനാപകടം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. മൂന്നംഗ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ എഎസ്ഐക്കും ഡ്രൈവർക്കും പരിക്കേറ്റു.

ഇന്നലെ രാത്രി ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനത്തിന്‍റെ ചില്ലുകൾ തകർക്കുകയായിരുന്നു. ബത്തേരി മന്തണ്ടികുന്ന് സ്വദേശികളായ രജ്ഞു, കിരൺ ജോയി, ധനുഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

വിവാദങ്ങൾക്കിടെ ശബരിമല ദർശനം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ

വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ ഉപകരണമില്ല; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു

ബിജെപി ദേശീയ കൗൺസിൽ അംഗം ചേറ്റൂർ ബാലകൃഷ്ണൻ അന്തരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളെജിൽ 11 പേർ ചികിത്സയിൽ

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക