മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

 
representative image
Kerala

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കുട്ടിയുടെ അറ്റുപോയ ചെവി തിങ്കളാഴ്ച തുന്നിച്ചേർത്തിരുന്നു

Namitha Mohanan

കൊച്ചി: എറണാകുളം പറവൂർ നീണ്ടൂരിൽ മൂന്നര വ‍യസുകാരിയെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടിയിപ്പോൾ. അമ്പലപ്പറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ‌ ഞായറാഴ്ചാ‍യായിരുന്നു കുട്ടിക്കുനേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

കുട്ടിയുടെ അറ്റുപോയ ചെവി തിങ്കളാഴ്ച തുന്നിച്ചേർത്തിരുന്നു. കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ്പെടുത്തിട്ടുണ്ട്. കുട്ടിയുടെ ചെവി നായ കടിച്ചെടുത്ത നായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.

നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു, ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി

നടിയെ ആക്രമിച്ച കേസിന്‍റെ നാൾ വഴി

വിധി വരാനിരിക്കെ പുതിയ ഹർജിയുമായി പൾസർ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച കേസ്; നിർണായക വിധി തിങ്കളാഴ്ച

സമാധാന കരാർ ലംഘിച്ചു; വീണ്ടും തമ്മിലടിച്ച് കംബോഡിയയും തായ്‌ലൻഡും, സംഘർഷം രൂക്ഷം