ബൈക്ക് അപകടത്തിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി മരിച്ചു
തൃശൂർ: അന്തിക്കാട് പുത്തൻപീടികയിൽ മുറ്റിച്ചൂർ റോഡിന് സമീപം ബുള്ളറ്റ് ബൈക്ക് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ക്രിസ്മസ് തലേന്ന് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അന്തിക്കാട് സ്വദേശി ചിരിയങ്കണ്ടത്ത് റിറ്റ്സ്(32) ആണ് മരിച്ചത്.
അന്തിക്കാട് അഞ്ചാം വാർഡ് സിപിഐ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയാണ്.
അറയ്ക്കൽ സഫീർ(16), അന്തിക്കാട് സ്വദേശി മടയങ്ങാട്ടിൽ സ്വാലിഹ് (17) എന്നിവർക്കാണ് പരിക്കേറ്റത്. പെരിങ്ങാട്ടുകര സർവ്വതോദദ്രം ആംബുലൻസ് പ്രവർത്തകരാണ് പരിക്കേറ്റവരെ ഒളരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴെക്കും റിറ്റ്സ് മരിച്ചിരുന്നു. ബൈക്ക് മതിലിടിച്ചാണ് അപകടം നടന്നതെന്നാണ് പ്രാഥമിക വിവരം.