Kerala

അവസാനം വഴങ്ങി; വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ മൃതദേഹം മക്കളെ കാണിക്കും

തൃശ്ശൂർ: പാവറട്ടിയിൽ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആശയുടെ മൃതദേഹം മക്കളെ കാണിക്കും. പൊലീസിന്‍റെ ഇടപെടലിലാണ് ഭർതൃവിട്ടുകാർ സമ്മതിച്ചത്. പത്തും നാലും വയസ്സുള്ള  സഞ്ജയ്, ശ്രീറാം എന്നിവരെ അവസാനമായിപോലും മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ലന്നാണ് ഭർതൃവിട്ടുകാർ ആദ്യമെടുത്ത നിലപാട്.

ഇതിനെതിരെ ആശയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി ഭർതൃവീട്ടുകാരുമായി ചർച്ച നടത്തി. തുടർന്നാണ് കുട്ടികളെ കൊണ്ടുവരാമെന്ന് ഭർതൃവീട്ടുകാർ സമ്മതിച്ചത്. അതേസമയം മൃതദേഹം കാണിച്ചശേഷം കുട്ടികളെ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണ.

ഈ മാസം 12നാണ് ആശയെ ഭർതൃഗൃഹത്തിൽ വെച്ച് വിഷക്കായ കഴിച്ച് ആശ ആത്മഹത്യചെയ്തത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരകെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭർതൃവീട്ടിലെ പീഡനംമൂലമാണ് ആശ ജീവനൊടുക്കുകയായിരുന്നു എന്നാണ് ആരോപണം.   

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്